കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂള്‍ വാര്‍ഷികം 16ന്
കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂള്‍ വാര്‍ഷികം 16ന്
ഇടുക്കി: കട്ടപ്പന ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികവും നവീകരിച്ച ലൈബ്രറി
യുടെ ഉദ്ഘാടനവും 16ന് ഉച്ചകഴിഞ്ഞ് 2.30ന് നടക്കും. രാവിലെ 10ന് നടക്കുന്ന വാര്‍ഷികം സിനിമാതാരം നൗഫല്‍ സത്താറും ലൈബ്രററി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴിയും ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികളെ അനുമോദിക്കും. പിടിഎ പ്രസിഡന്റ് ഷിയാസ് കെ എസ് അധ്യക്ഷനാകും. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മനോജ് മുരളി, കൗണ്‍സിലര്‍മാരായ അഡ്വ. കെ ജെ ബെന്നി, ഐബിമോള്‍ രാജന്‍, ടിജി എം രാജു, ബീനാ ടോമി, ഹെഡ്മിസ്ട്രസ് സിന്ദു പി ഡി, പ്രിന്‍സിപ്പല്‍ മിനി ഐസക്, സുനിത ശശീന്ദ്രന്‍, ബിന്‍സി ഷിനോജ്, രഞ്ജിനി സജീവ്, സോബി ബേബി എന്നിവര്‍ സംസാരിക്കും.
What's Your Reaction?