ഇടുക്കിയില്‍ വനം കൊള്ള: പുന്നയാറില്‍ നിന്ന് ലക്ഷങ്ങളുടെ തേക്ക് വെട്ടിക്കടത്തി
ഇടുക്കിയില്‍ വനം കൊള്ള: പുന്നയാറില്‍ നിന്ന് ലക്ഷങ്ങളുടെ തേക്ക് വെട്ടിക്കടത്തി

ഇടുക്കിയില്‍ വനം കൊള്ള തുടര്‍ന്ന് തടി മാഫിയ. നഗരംപാറ ഡെപ്യൂട്ടി റേഞ്ചിന്റെ കീഴിലുള്ള ഓഡിറ്റ് വണ്‍ ഭാഗത്തിന് മുകള്‍വശത്തുള്ള തേക്ക് പ്ലാന്റേഷനിലെ പുന്നയാര്‍ ഭാഗത്തുനിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന തേക്ക് മരങ്ങള്‍ വെട്ടിക്കടത്തി. സംഭവത്തില്‍ വനം വകുപ്പ് ഇതുവരെ കേസെടുത്തിട്ടില്ല. ജില്ലയിലെ ഏറ്റവും വലിയ വനം കൊള്ളയാണ് നേര്യമംഗലം റേഞ്ചിനുകീഴിലുള്ള നഗരംപാറ ഡെപ്യൂട്ടി റേഞ്ചില്‍ പുന്നയാര്‍ തേക്ക് പ്ലാന്റേഷനില്‍ നടന്നത്. നൂറുകണക്കിന് മരങ്ങള്‍ മാഫിയ സംഘം വെട്ടിക്കടത്തി. എത്ര മരങ്ങള്‍ മുറിച്ചുകടത്തിയെന്നത് ഇതുവരെ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. നേരത്തെ മൂന്ന് തേക്ക് മരങ്ങള്‍ വെട്ടിക്കടത്തിയ ഓഡിറ്റ് വണ്‍ പ്രദേശത്തിന്റെ സമീപത്താണ് വീണ്ടും വനം കൊള്ള നടത്തിയിരിക്കുന്നത്.
വര്‍ഷങ്ങളായി മേഖലയില്‍ നിന്ന് വന്‍തോതില്‍ മരങ്ങള്‍ വെട്ടിക്കടത്തുന്നുണ്ട്. ഇതുവരെ വാച്ചര്‍മാരെ പോലും വനം വകുപ്പ് നിയമിച്ചിട്ടില്ല. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കൊള്ളയെന്ന് ആദിവാസി മൂപ്പന്‍ പറയുന്നു. മരങ്ങള്‍ വെട്ടിക്കടത്തിയതായി അറിഞ്ഞിട്ടും മേഖലയില്‍ പരിശോധന നടത്താനോ കേസെടുക്കാനോ വനപാലകര്‍ തയ്യാറായിട്ടില്ല.
What's Your Reaction?






