അവകാശ പ്രഖ്യാപന കണ്‍വന്‍ഷനിടെ സംഘര്‍ഷം: കോണ്‍ഗ്രസ് കുമളിയില്‍ പ്രതിഷേധ യോഗം നടത്തി
അവകാശ പ്രഖ്യാപന കണ്‍വന്‍ഷനിടെ സംഘര്‍ഷം: കോണ്‍ഗ്രസ് കുമളിയില്‍ പ്രതിഷേധ യോഗം നടത്തി
ഇടുക്കി: അവകാശ പ്രഖ്യാപന കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയവരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കുമളിയില്‍ യോഗം ചേര്‍ന്നു. ഡിസിസി അംഗം സന്തോഷ് പണിക്കര്‍ ഉദ്ഘാടനംചെയ്തു. സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് അട്ടപ്പള്ളം യൂണിറ്റ് പ്രസിഡന്റ് രാജ്കുമാറിനും കുമളി എസ്‌ഐ രാജേഷ് കുമാറിനും പരിക്കേറ്റിരുന്നു. പൊലീസ് കേസെടുത്തെങ്കിലും അക്രമം നടത്തിയവരെ ഇതുവരെ പിടികൂടിയിട്ടില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള തുടര്‍സമരം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ബസ് സ്റ്റാന്‍ഡ് പരിസരത്ത് ചേര്‍ന്ന യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പി പി സലിം അധ്യക്ഷനായി. മുന്‍ മണ്ഡലം പ്രസിഡന്റ് ബിജു ദാനിയേല്‍, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സനൂപ് പുതുപ്പറമ്പില്‍, മഹിളാ കോണ്‍ഗ്രസ് നേതാവ് മണിമേഖല എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

