ലോഹത്തകിടില്‍ തെളിഞ്ഞുവരും ജീവസുറ്റ ചിത്രങ്ങള്‍: 'ക്രിയേറ്റഡ് ബൈ' അഭിന്‍ കൃഷ്ണ
ലോഹത്തകിടില്‍ തെളിഞ്ഞുവരും ജീവസുറ്റ ചിത്രങ്ങള്‍: 'ക്രിയേറ്റഡ് ബൈ' അഭിന്‍ കൃഷ്ണ
ഇടുക്കി: ലോഹത്തകിടില്‍ അഭിന്‍ ഉളി കൊണ്ട് തൊട്ടാല്‍ മതി, ജീവസുറ്റ ചിത്രങ്ങള്‍ തെളിഞ്ഞുവരും. മെറ്റല്‍ എന്‍ഗ്രേവിങ് ആര്‍ട്ടില്‍ ഈ അഞ്ചാംക്ലാസുകാരന്റെ മികവ് ആരെയും അത്ഭുതപ്പെടുത്തും. കഞ്ഞിക്കുഴി എസ്എന്‍ യുപി സ്‌കൂള്‍ വിദ്യാര്‍ഥിയായ അഭിന്‍ കൃഷ്ണ രണ്ടുവര്‍ഷമായി ലോഹത്തകിടില്‍ കൊത്തുപണി ചെയ്തുവരുന്നു. മഹാദേവനും കൃഷ്ണനും ദേവിമാരും പക്ഷികളും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും... ഇങ്ങനെ നീളുന്നു, അഭിന്‍ ലോഹത്തകിടില്‍ സൃഷ്ടിച്ചെടുത്തവരുടെ പട്ടിക. ഉപജില്ലാ പ്രവൃത്തിപരിചയ മേളയില്‍ ഒന്നാംസ്ഥാനം നേടി. ഉജ്വല ബാല്യം പുരസ്‌കാരത്തിനും അപേക്ഷിച്ചിട്ടുണ്ട്. കഞ്ഞിക്കുഴി മാമ്പള്ളി ദിലീപിന്റെയും ഷൈനിയുടെയും മകനാണ്.
What's Your Reaction?