ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച വെണ്‍മണി സ്വദേശി അറസ്റ്റില്‍
ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച വെണ്‍മണി സ്വദേശി അറസ്റ്റില്‍

ഇടുക്കി: ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചശേഷം ഒളിവില്‍പോയ മധ്യവയസ്‌കനെ എറണാകുളം കടമറ്റത്തുനിന്ന് കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു. വെണ്‍മണി കൊച്ചുമുട്ടം സണ്ണി സ്‌കറിയ(53)യാണ് പിടിയിലായത്. ഏപ്രില്‍ 7നാണ് കേസിനാസ്പദമായ സംഭവം. പിന്നാലെ ഇയാളെ ഒളിവില്‍ പോയി. മൊബൈല്‍ ഉപേക്ഷിച്ച് മറ്റുള്ളവരുടെ ഫോണുകള്‍ ഉപയോഗിച്ചുവരികയായിരുന്നു. കഞ്ഞിക്കുഴി എസ്എച്ച്ഒ അനൂപ്, എസ്ഐമാരായ താജുദ്ദീന്‍ അഹമ്മദ്, നിസാര്‍, എസ്സിപിഒ അനീഷ്, അജിത്ത്, മനു എന്നിവരാണ് സണ്ണിയെ പിടികൂടിയത്. പ്രതിയെ ഇടുക്കി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?






