കെഎച്ച്ആര്‍എ കട്ടപ്പന യൂണിറ്റ് വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
കെഎച്ച്ആര്‍എ കട്ടപ്പന യൂണിറ്റ് വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
ഇടുക്കി: കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് കട്ടപ്പന യൂണിറ്റ് വാര്‍ഷിക പൊതുയോഗം ചേര്‍ന്നു. നഗരസഭ ചെയര്‍പേഴ്സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് സജീന്ദ്രന് പൂവാങ്കല്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എ എസ് അജി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ജയന് ജോസഫ്, സംസ്ഥാന ഉപദേശക സമിതിയംഗം മുഹമ്മദ് ഷാജി, വനിതാ വിങ് സംസ്ഥാന സെക്രട്ടറി മായാ സുനില്‍, ജില്ലാ ഭാരവാഹികളായ സാജു ജോസഫ്, പി എം ജോണ്‍, കെ എം ജേര്‍ളി, നഗരസഭ ക്ലീന്‍സിറ്റി മാനേജര്‍ ആറ്റ്ലി പി. ജോണ്‍, കുടുംബ സുരക്ഷാ പദ്ധതി ചെയര്മാന് ലിജു വര്‍ഗീസ് യൂണിറ്റ് സെക്രട്ടറി മാത്യു ജോസഫ്, ട്രഷറര്‍ സുജികുമാര്‍ കെ ജെ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?