രാജാക്കാട് വീഥി കലാ സാഹിത്യവേദി വയലാര്‍ അനുസ്മരണം നടത്തി
രാജാക്കാട് വീഥി കലാ സാഹിത്യവേദി വയലാര്‍ അനുസ്മരണം നടത്തി
ഇടുക്കി: രാജാക്കാട് വീഥി കലാ സാഹിത്യവേദിയും വീഥി പബ്ലിക് ലൈബ്രറിയും ചേര്‍ന്ന് വയലാര്‍ അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു. കവിയും മാധ്യമ പ്രവര്‍ത്തകനുമായ കെ ടി രാജീവ് ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് കെ പി അനില്‍ അധ്യക്ഷനായി. എ ബി സജീവ്, എഴുത്തുകാരി ജയ്നി സിജു, കവി കെ സി രാജു എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. കെ ജി ബിനോജ്, ജോസഫ്, പുരുഷോത്തമന്‍, പോള്‍സി വിക്ലീഫ്, സിന്റോ കുര്യന്‍, ഷീജാ രാജാക്കാട്, സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?