കഞ്ഞിക്കുഴി പഞ്ചായത്തിലെ ഭൂപ്രശ്‌നം: സര്‍വകക്ഷി യോഗം ചേര്‍ന്നു
കഞ്ഞിക്കുഴി പഞ്ചായത്തിലെ ഭൂപ്രശ്‌നം: സര്‍വകക്ഷി യോഗം ചേര്‍ന്നു
ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വന്യജീവി ആക്രമണം തടയുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുന്നതിനായി റോയി കെ പൗലോസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. പഞ്ചായത്തിലെ മുഴുവന്‍ കര്‍ഷകര്‍ക്കും പട്ടയം ലഭിക്കുന്നതിനാവശ്യമായ നടപടിക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും പട്ടയം ലഭിച്ചാല്‍ ഉടന്‍തന്നെ വനം, റവന്യു ഭൂമി ജണ്ട തിരിച്ച് വനം വകുപ്പും കര്‍ഷകരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ് അധ്യക്ഷയായി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോള്‍ ജിന്നി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോയിമോന്‍ സണ്ണി, സെക്രട്ടറി അതുല്ല്യാ വി. കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സോന ട്രീസ ജോബി, അജിത്ത് കുമാര്‍ കെ കെ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?