വണ്ടിപ്പെരിയാറില്‍ സിപിഐ എം നേതാവിന്റെ വീടിനുനേരെ ആക്രമണം: പിന്നില്‍ കോണ്‍ഗ്രസുകാരെന്ന് പരാതി: ഒരാള്‍ കസ്റ്റഡിയില്‍
വണ്ടിപ്പെരിയാറില്‍ സിപിഐ എം നേതാവിന്റെ വീടിനുനേരെ ആക്രമണം: പിന്നില്‍ കോണ്‍ഗ്രസുകാരെന്ന് പരാതി: ഒരാള്‍ കസ്റ്റഡിയില്‍
ഇടുക്കി: സിപിഐ എം നേതാവിന്റെ വീട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിക്രമിച്ചുകയറി ആക്രമണം നടത്തിയതായി പരാതി. സിപിഐ എം ലാന്‍ഡ്രം ലോക്കല്‍ കമ്മിറ്റിയംഗവും പൊതുലയം ബ്രാഞ്ച് സെക്രട്ടറിയുമായ വലിയവീട്ടില്‍ രാജേഷിന്റെ വീടിനുനേരെയാണ് ആക്രമണം. ഇദ്ദേഹത്തിന്റെ പരാതിയില്‍ ലാഡ്രം പൊതുലയം സ്വദേശി ഷിബിനെ വണ്ടിപ്പെരിയാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് സംഭവം. ഒരു സംഘമാളുകള്‍ വീടിനുള്ളില്‍ കയറി ജനാലചില്ലുകള്‍ ഉള്‍പ്പെടെ അടിച്ചുതകര്‍ത്തു. രാജേഷും സഹോദരന്‍ രതീഷും ഇദ്ദേഹത്തിന്റെ കുടുംബവും ഇവിടെയാണ് താമസിക്കുന്നത്. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് അക്രമം നടത്തിയവര്‍ മടങ്ങിയത്. ലാഡ്രം, പുതുലയം മേഖലകളില്‍ പിടിമുറുക്കിയ ലഹരിമാഫിയ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് ഭീഷണിയാണ്. കഴിഞ്ഞദിവസം സമീപത്തെ മറ്റൊരുവീട്ടില്‍ സമാനരീതിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഈസംഭവത്തില്‍ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടാന്‍ പോയപ്പോള്‍ പൊതുപ്രവര്‍ത്തകര്‍ കൂടിയായ രാജേഷും ഒപ്പമുണ്ടായിരുന്നു. ഇതുകൊണ്ടാണ് രാജേഷിനുനേരെയും ആക്രമണമുണ്ടായത്. ലഹരി മാഫിയ സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസും എക്‌സൈസും തയാറാകണമെന്ന് സിപിഐ എം ലാന്‍ഡ്രം ലോക്കല്‍ സെക്രട്ടറി വി ഷൈജന്‍ ആവശ്യപ്പെട്ടു.
What's Your Reaction?