നെറ്റിത്തൊഴുവില്‍ യുവാവ് മരിച്ച നിലയില്‍: കറവയന്ത്രത്തില്‍നിന്ന് ഷോക്കേറ്റതായി സംശയം
നെറ്റിത്തൊഴുവില്‍ യുവാവ് മരിച്ച നിലയില്‍: കറവയന്ത്രത്തില്‍നിന്ന് ഷോക്കേറ്റതായി സംശയം

ഇടുക്കി: പശുക്കറവയ്ക്കെത്തിയ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. കറവയന്ത്രത്തില്‍നിന്ന് വൈദ്യുതാഘാതമേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. വണ്ടന്‍മേട് നെറ്റിത്തൊഴു കോങ്കല്ലമേട് ഇലവുങ്കല്‍ മാത്യു സ്‌കറിയ(അജി--46) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് സമീപവാസിയുടെ വീട്ടുവളപ്പിലാണ് സംഭവം. യന്ത്രമുപയോഗിച്ച് പശുക്കറവ നടത്താന്‍ ശ്രമിക്കവെ ഷോക്കേറ്റതായി സംശയിക്കുന്നു. ശബ്ദംകേട്ട് വീട്ടുടമ ഓടിയെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വണ്ടന്‍മേട് പൊലീസ് നടപടി സ്വീകരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: ജെന്‍സി.
What's Your Reaction?






