കാഞ്ചിയാറില്‍ നീന്തല്‍ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി
കാഞ്ചിയാറില്‍ നീന്തല്‍ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നീന്തല്‍ പരിശീലനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം നടന്നു. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കിയത്. നീന്തല്‍ അറിയാത്തതിനാല്‍ കുട്ടികള്‍ ജലാശയങ്ങളില്‍ അപകടത്തില്‍പ്പെടുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. വൈസ് പ്രസിഡന്റ് വിജയകുമാരി ജയകുമാര്‍ അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തങ്കമണി സുരേന്ദ്രന്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു മധുക്കുട്ടന്‍, നിര്‍വഹണ ഉദ്യോഗസ്ഥ ഗിരിജകുമാരി എന്നിവര്‍ നേതൃത്വം നല്‍കി
What's Your Reaction?






