എഴുകുംവയല്‍ കുരിശുമലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
എഴുകുംവയല്‍ കുരിശുമലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഇടുക്കി: ഇടുക്കി രൂപയുടെ ഔദ്യോഗിക തീര്‍ഥാടന കേന്ദ്രമായ എഴുകുംവയല്‍ കുരിശുമലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 11ന് രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തില്‍ രൂപതാ കാല്‍നട തീര്‍ഥാടനം നടക്കും. രാവിലെ 8.30ന് ആരംഭിക്കുന്ന പരിഹാര പ്രദക്ഷിണത്തിനുശേഷം മലമുകളിലെ ദേവാലത്തില്‍ വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് മല കയറുന്ന മുഴുവന്‍ ആളുകള്‍ക്കും നേര്‍ച്ചക്കഞ്ഞി വിതരണം ചെയ്യും. ഇടവക അംഗങ്ങളുടെ നേതൃത്വത്തിലാണ് കഞ്ഞി തയ്യാറാക്കുന്നത്. ഇതിനൊപ്പം നല്‍കാനുള്ള മാങ്ങാ അച്ചാര്‍ ഇടവകയിലെ സിസ്റ്റേഴ്‌സ്, മാതൃദീപ്തി, യുവജനസംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ തയ്യാറാക്കി. അര ലക്ഷത്തിലധികം വിശ്വാസികളെത്തുമെന്നാണ് പ്രതീക്ഷ. തീര്‍ഥാടകര്‍ക്കാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. 500ലധികം കമ്മിറ്റി അംഗങ്ങള്‍ വിവിധ കമ്മിറ്റികളിലായി പ്രവര്‍ത്തിക്കുന്നു. ഗതാഗത സൗകര്യങ്ങള്‍, പാര്‍ക്കിങ് സൗകര്യങ്ങള്‍, ആംബുലന്‍സ് സേവനം, പ്രാഥമിക ചികിത്സാ സൗകര്യങ്ങള്‍,നേര്‍ച്ച കഞ്ഞി തുടങ്ങിവ ഒരുക്കും. ദുഃഖവെള്ളിയാഴ്ച കട്ടപ്പനയില്‍ നിന്നും രാവിലെ 6 മുതലും നെടുങ്കണ്ടത്തു നിന്ന് രാവിലെ 7 മുതലും, കെഎസ്ആര്‍ടിസി സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തും. ഇടവകയിലെ എല്ലാ കുടുംബങ്ങളില്‍ നിന്നും തീര്‍ഥാടകര്‍ക്ക് നല്‍കാനുള്ള കൊഴുക്കട്ട നേര്‍ച്ചയും റെഡിയാക്കുന്നുണ്ട്.
What's Your Reaction?






