രണ്ടാം തവണയും കെ സലിംകുമാര്‍ : സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു
രണ്ടാം തവണയും കെ സലിംകുമാര്‍ : സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു

ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിയായി വീണ്ടും കെ സലിംകുമാറിനെ തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് സലിംകുമാര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തെത്തുന്നത്.
1967ല്‍ തൊടുപുഴ താലൂക്കില്‍ ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ പരേതരായ മഞ്ജിക്കല്ലില്‍ തങ്കപ്പന്റെയും സരോജിനിയുടെയും മകനായി ജനനം. മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് വഴിത്തല ഭാസ്‌കരന്‍ പ്രസിഡന്റ് ആയിരുന്ന ഷോപ്പ് എംപ്ലോയീസ് യൂണിയനിലൂടെ സംഘടന രംഗത്തേക്കുള്ള പ്രവേശനം. കോലാനിച്ചേരിയിലെ സിപിഐ ബ്രാഞ്ച് സെക്രട്ടറിയായി തുടക്കം.
ഏഴു രൂപ വേദനം എന്നത് ഒരു രൂപ വര്‍ദ്ധിപ്പിച്ച് എട്ടു രൂപയിലേക്ക് ഉയര്‍ത്തണമെന്ന് ആവശ്യം ഉന്നയിച്ച് എഐടിയുസി അംഗമായി പ്രതിഷേധസമരത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് നിരവധി സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി. സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി, സംസ്ഥാന കൗണ്‍സില്‍ അംഗം, എഐറ്റിയുസി വര്‍ക്കിങ് കമ്മിറ്റി മെമ്പര്‍ എന്നി സ്ഥാനങ്ങളില്‍ പ്രവര്‍ത്തനം. ചെത്ത്, മദ്യം, ചുമട്, മുന്‍സിപ്പല്‍ സപ്ലൈയ് കോഫെഡറേഷന്‍ എന്നിവയുടെ സംസ്ഥാന വൈസ് പ്രസിഡന്റ,് ചായക്കടയില്‍ ചായ ലഭിക്കാത്ത മുനിസിപ്പല്‍ ശുചീകരണ തൊഴിലാളികളുടെ യൂണിയന്‍ സെക്രട്ടറി, ചുമട്ടുതൊഴിലാളി കെട്ടിട നിര്‍മാണ തൊഴിലാളികളെയടക്കം സംഘടിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയ ജനകീയ നേതാവ്.
What's Your Reaction?






