കട്ടപ്പന ടൗണ്‍ഷിപ്പില്‍ ഓണത്തിന് മുമ്പ് പട്ടയം നല്‍കും: മന്ത്രി കെ രാജന്‍
കട്ടപ്പന ടൗണ്‍ഷിപ്പില്‍ ഓണത്തിന് മുമ്പ് പട്ടയം നല്‍കും: മന്ത്രി കെ രാജന്‍

ഇടുക്കി: കട്ടപ്പന ടൗണ്‍ഷിപ്പില്‍ ഓണത്തിന് മുമ്പ് പട്ടയം വിതരണം ചെയ്യുമെന്ന് റവന്യു മന്ത്രി കെ രാജന്‍. 35 വര്‍ഷത്തിലേറെയമായി തുടരുന്ന പ്രതിസന്ധിക്ക് പരിഹാരമാകും. 1964ലെ ചട്ടത്തില്‍ തയാറാക്കിയ ആയിരക്കണക്കിന് പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ കോടതിയുടെ അന്തിമതീരുമാനത്തിനായി കാത്തിരിക്കുന്നു. പട്ടയ നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍വേയര്‍മാരെ കൂടുതലായി നിയമിക്കും. അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ വില്ലേജുകളില്‍പെട്ട മൂന്ന് ചെയിന്‍ മേഖലകളില്‍ പട്ടയം നല്‍കാനുള്ള ശിപാര്‍ശ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. കുടിയേറ്റവും കൈയേറ്റവും രണ്ടാണെന്നും കുടിയേറ്റക്കാരെ സംരക്ഷിക്കുമെന്നും കൈയേറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്നും മന്ത്രി കട്ടപ്പനയില്‍ പറഞ്ഞു.
What's Your Reaction?






