കമ്പത്ത് മലയാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
കമ്പത്ത് മലയാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

ഇടുക്കി: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തമിഴ്‌നാട് കമ്പത്ത് മലയാളി തൊഴിലാളിയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. തൃശൂര്‍ സ്വദേശി മുഹമ്മദ് റാഫി (44) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൂടെയുണ്ടായിരുന്ന കൂടലൂര്‍ എംജിആര്‍ നഗര്‍ സ്വദേശി ഉദയകുമാറിനെ (39) കമ്പം പൊലീസ് അറസ്റ്റ് ചെയ്തു. മുമ്പ് കേരളത്തില്‍ റാഫിയോടൊപ്പം ജോലി ചെയ്തിരുന്ന കമ്പം സ്വദേശി ശരവണന്റെ ഉടമസ്ഥതയിലുള്ള ഗ്രില്‍ വര്‍ക്ക്ഷോപ്പില്‍ ജോലിക്കായാണ് റാഫി തമിഴ്‌നാട്ടിലെത്തിയത്. കഴിഞ്ഞ 8ന് രാത്രി റാഫിയും ഉദയകുമാറും ചേര്‍ന്ന് മദ്യപിക്കുകയും മദ്യപാനത്തിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ ഉദയകുമാര്‍ ചുറ്റികയെടുത്ത് മുഹമ്മദ് റാഫിയുടെ നെഞ്ചില്‍ അടിക്കുകയായിരുന്നു. ഇത് കണ്ട ലോഡ്ജ് ജീവനക്കാര്‍ ഉടന്‍ തന്നെ കമ്പം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. എസ്‌ഐ പാര്‍ത്ഥിബന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ റാഫി മരിച്ചതായി സ്ഥിരീകരിച്ചു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കമ്പം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?






