കൊളുന്തുവില ഇടിയുന്നു: തേയില കര്‍ഷകര്‍ക്ക് ദുരിതകാലം
കൊളുന്തുവില ഇടിയുന്നു: തേയില കര്‍ഷകര്‍ക്ക് ദുരിതകാലം

ഇടുക്കി: പച്ചക്കൊളുന്ത് വില കുറയുന്നതും തേയിലച്ചെടികളിലെ രോഗ-കീടബാധകളും ജില്ലയിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. 18 രൂപയാണ് ഇപ്പോഴത്തെ വില. തേയിലപ്പൊടി വില കുത്തനെ ഉയരുന്നതിനിടെയാണ് കൊളുന്ത് വില ഇടിയുന്നത്. ഉല്‍പാദനത്തിന് ആനുപാതികമായി കര്‍ഷകര്‍ക്ക് വില ലഭിക്കുന്നില്ല. വിഷയത്തില്‍ ടീ ബോര്‍ഡും ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്.
വളം-കീടനാശികളുടെ വില വര്‍ധനയും തൊഴിലാളികളും കൂലിയും കണക്കാക്കുമ്പോള്‍ കൊളുന്തിന് ഉയര്‍ന്ന വില ലഭിച്ചെങ്കില്‍ മാത്രമേ കൃഷി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയൂ. ജില്ലയില്‍ 12,000ലേറെ ചെറുകിട തേയില കര്‍ഷകരുണ്ട്. ഉപ്പുതറ, തോപ്രാംകുടി, കാല്‍വരിമൗണ്ട്, വാഗമണ്‍ മേഖലകളില്‍ നിന്നായി സീസണില്‍ പ്രതിദിനം രണ്ടര ലക്ഷം കിലോ കൊളുന്താണ് ഫാക്ടറികളില്‍ എത്തുന്നത്. ഉല്‍പാദനം കൂടുന്ന സമയങ്ങളില്‍ ഫാക്ടറികള്‍ കൊളുന്ത് വാങ്ങുന്നത് നിര്‍ത്തും. ഇതോടെ വില്‍ക്കാന്‍ മറ്റ് മാര്‍ഗമില്ലാതെ കര്‍ഷകര്‍ കൊളുന്ത് ഉപേക്ഷിക്കേണ്ടിവരുന്നു. വളത്തിന്റെ ലഭ്യതക്കുറവും പ്രതിസന്ധിയാണ്. സബ്‌സിഡി നിരക്കില്‍ വളം നല്‍കാന്‍ ടീ ബോര്‍ഡ് നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
What's Your Reaction?






