പോഷന്‍ മാ ക്യാമ്പയിന്‍: കട്ടപ്പനയില്‍ പോഷകാഹാര പ്രദര്‍ശനവും പോഷകറാണി മത്സരവും നടത്തി
പോഷന്‍ മാ ക്യാമ്പയിന്‍: കട്ടപ്പനയില്‍ പോഷകാഹാര പ്രദര്‍ശനവും പോഷകറാണി മത്സരവും നടത്തി

ഇടുക്കി: പോഷന്‍ മാ ക്യാമ്പയിന്റെ ഭാഗമായി കട്ടപ്പന ഐസിഡിഎസ് പോഷകാഹാര പ്രദര്‍ശനം, പോഷകറാണി മത്സരം, ബോധവല്‍ക്കരണ ക്ലാസ് എന്നിവ നടത്തി. പോഷകറാണി മത്സരത്തില്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ നിമിഷ അജിത് ഒന്നാംസ്ഥാനവും കട്ടപ്പന നഗരസഭയിലെ എം എന്‍ ആര്യാമോള്‍, കാഞ്ചിയാര്‍ പഞ്ചായത്തിലെ പി എസ് ശ്രുതി എന്നിവര്‍ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. പോഷകാഹാര പ്രദര്‍ശന മത്സരത്തില്‍ കട്ടപ്പന നഗരസഭയിലെ കെ എസ് സുജാത ഒന്നാംസ്ഥാനവും ഉപ്പുതറ പഞ്ചായത്തിലെ പി സി പ്രിയാമോള്‍ രണ്ടാംസ്ഥാനവും നേടി. ഡോ. കൃഷ്ണപ്രിയ ക്ലാസെടുത്തു. സമാപനസമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം എം ടി മനോജ് അധ്യക്ഷനായി. ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരായ ടീന ജോയി, സ്നേഹ സേവ്യര്‍, ജാസ്മിന്‍ ജോര്‍ജ്, ആരതി ജഗദീഷ്, താലൂക്ക് ആശുപത്രി ഡയറ്റീഷന്‍ ആശ ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






