ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ ‘അറിവ് പകരാൻ ആശ്രയമാകാം’ പദ്ധതി ഉദ്ഘാടനം 3ന്
ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ ‘അറിവ് പകരാൻ ആശ്രയമാകാം’ പദ്ധതി ഉദ്ഘാടനം 3ന്

ഇടുക്കി: ഫ്രണ്ട്‌സ് ഓഫ് കട്ടപ്പനയും ഹൊറൈസണ്‍ മോട്ടേഴ്‌സും ആന്‍സണ്‍ ചിറ്റ്‌സും ചേര്‍ന്ന് നടപ്പാക്കുന്ന 'അറിവ് പകരാന്‍ ആശ്രയമാകാം' പദ്ധതിയുടെ ഉദ്ഘാടനം 3ന് രാവിലെ 11ന് മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും. ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന പ്രസിഡന്റ് സിജോ എവറസ്റ്റ് അധ്യക്ഷനാകും. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്തംഗം റോയി എവറസ്റ്റ്, ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന ജനറല്‍ സെക്രട്ടറി എസ്.സൂര്യലാല്‍, പിടിഎ പ്രസിഡന്റ് പ്രിന്‍സ് മറ്റപ്പള്ളി, പ്രിന്‍സിപ്പല്‍ കെ.എല്‍ സുരേഷ് കൃഷ്ണന്‍, ഹെഡ്മാസ്റ്റര്‍ ഷിനു മാനുവല്‍ കെ രാജന്‍, ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന എഡ്യുക്കേഷണല്‍ ഫോറം ചെയര്‍മാന്‍ ജെയ്ബി ജോസഫ്, ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന രക്ഷാധികാരികളായ ഷാജി നെല്ലിപ്പറമ്പില്‍, കെ വി വിശ്വനാഥന്‍ തുടങ്ങിയവര്‍ സംസാരിക്കും. കഴിഞ്ഞ 10 വര്‍ഷമായി ഹൈറേഞ്ച് മേഖലയിലെ 25 സ്‌കൂളുകളില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിയില്‍ ഇത്തവണ 35 സ്‌കൂളുകള്‍ക്കാണ് സഹായം നല്‍കുന്നത്. ഇതിനോടൊപ്പം കോവില്‍മല ബാലവാടി അങ്കണവാടിയിലെ മുഴുവന്‍ കുട്ടികള്‍ക്കും സ്‌കൂള്‍ ബാഗുകളും പഠനോപകരണങ്ങളും വിതരണം ചെയ്യും. അറിവ് പകരാന്‍ ആശ്രയം ആകാന്‍ പദ്ധതിക്കായി ഇത്തവണ രണ്ടരലക്ഷം രൂപയാണ് വിനിയോഗിക്കുന്നതെന്ന് ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന പ്രസിഡന്റ് സിജോ എവറസ്റ്റ്, ജനറല്‍ സെക്രട്ടറി, എസ്.സൂര്യലാല്‍, രക്ഷാധികാരി ഷാജി നെല്ലിപ്പറമ്പില്‍,
ജെയ്ബി ജോസഫ് എന്നിവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സ് മറ്റപ്പള്ളി, പോള്‍ മാത്യു, ജിന്‍സ് ജോര്‍ജ്, റിനു മാത്യു എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






