സിപിഐ എം ബഹുജന ധര്‍ണ 25ന് പഞ്ചായത്ത് കേന്ദ്രങ്ങളില്‍
സിപിഐ എം ബഹുജന ധര്‍ണ 25ന് പഞ്ചായത്ത് കേന്ദ്രങ്ങളില്‍

ഇടുക്കി: പദ്ധതി നിര്‍വഹണം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇടുക്കിയില്‍ നിര്‍മാണരംഗം പൂര്‍ണസ്തംഭനത്തിലേക്ക് നീങ്ങുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ത്രിതല പഞ്ചായത്തുകളുടെ പദ്ധതിനിര്‍വ്വഹണത്തെ തടസ്സപ്പെടുത്തിയ വികസനവിരുദ്ധ നിലപാടിനെതിരെ സിപിഐ എം നേതൃത്വത്തില്‍ 25ന് വൈകിട്ട് നാലിന് ജില്ലയിലെ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ ജനപ്രതിനിധികള്‍ പങ്കെടുക്കുന്ന ബഹുജന ധര്‍ണ സംഘടിപ്പിക്കും. സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുക്കും. അപ്രഖ്യാപിത നിര്‍മാണ നിരോധനം പിന്‍വലിക്കുക. നിര്‍മാണ സാമഗ്രികളുടെ ദൗര്‍ലഭ്യം പരിഹരിക്കുക, കപടപരിസ്ഥിതി ഉദ്യോഗസ്ഥ കൂട്ടുകെട്ട് തിരിച്ചറിയുക, ലൈഫ് ഭവന പദ്ധതിക്ക് റവന്യു വകുപ്പിന്റെ എന്‍ഒസി വേണമെന്ന ഉത്തരവ് പിന്‍വലിക്കുക. ലാന്‍ഡ് അസൈമെന്റ് കമ്മിറ്റികള്‍ കൃത്യമായി ചേരുക, ഭൂമിപതിവ് ചട്ടം ഉടന്‍ രൂപീകരിച്ച് നടപ്പാക്കുക, ജനവാസകേന്ദ്രങ്ങളില്‍നിന്ന് വന്യജീവികളെ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുക. ഭരണനിര്‍വഹണ അതോറിറ്റി നിര്‍ദ്ദേശങ്ങളിന്‍മേല്‍ ശാസ്ത്രീയ പഠനം നടത്തി പുനര്‍നിര്‍ണയിക്കുക, കേന്ദ്രവന്യജീവി നിയമം കാലോചിതമായി പരിഷ്‌കരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ. ജില്ലയില്‍ കപട പരിസ്ഥിതി സംഘടനകളും ഉദ്യോഗസ്ഥ ലോബിയും സൃഷ്ടിക്കുന്ന വികസന സ്തംഭനത്തിനെതിരെ മുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്നും സി വി വര്‍ഗീസ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ് എന്നിവരും പങ്കെടുത്തു.
What's Your Reaction?






