കാഞ്ചിയാര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി
കാഞ്ചിയാര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി

ഇടുക്കി: വിവിധ ആവശ്യങ്ങളുന്നയിച്ച് കോണ്‍ഗ്രസ് കാഞ്ചിയാര്‍ മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് ജോര്‍ജ് ജോസഫ് പടവന്‍ ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കി പാലിക്കാത്ത സര്‍ക്കാരായി കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ മാറിയെന്ന് അദ്ദേഹം പറഞ്ഞു. ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കുക, അങ്കണവാടി ജീവനക്കാരുടെ ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂര്‍ അധ്യക്ഷനായി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ മുഖ്യപ്രഭാഷണം നടത്തി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം രാജലക്ഷ്മി അനീഷ്, ലിനു ജോസ്, ഷിജി സിബി മാളവന, കാഞ്ചിയാര്‍ പഞ്ചായത്തംഗങ്ങളായ റോയി എവറസ്റ്റ്, ജോമോന്‍ തെക്കേല്‍, നേതാക്കളായ ജോയി തോമസ്, എം എം ചാക്കോ മുളക്കല്‍, ജോയ് ഈഴക്കുന്നേല്‍, ബിജു വര്‍ഗീസ്, ജയ്‌മോന്‍ അഴകം പറമ്പില്‍, എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






