വള്ളക്കടവ് ആനവിലാസം റോഡില്‍ മാലിന്യം തള്ളല്‍ രൂക്ഷം: ഒന്നരമാസം കൊണ്ട് പിഴയടപ്പിച്ചത് 1.5 ലക്ഷം രൂപ
വള്ളക്കടവ് ആനവിലാസം റോഡില്‍ മാലിന്യം തള്ളല്‍ രൂക്ഷം: ഒന്നരമാസം കൊണ്ട് പിഴയടപ്പിച്ചത് 1.5 ലക്ഷം രൂപ

ഇടുക്കി: കട്ടപ്പന വള്ളക്കടവ് ആനവിലാസം റോഡില്‍ മാലിന്യം തള്ളല്‍ രൂക്ഷം. ഒന്നര മാസം കൊണ്ട് മാലിന്യം തള്ളിയ കേസില്‍ നഗരസഭ ഫൈന്‍ അടപ്പിച്ചത് ഒന്നര ലക്ഷം രൂപ. മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭ മേഖലയിലെ റോഡരികുകളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും കൈത്തോടുകള്‍ വൃത്തിയാക്കുകയും ചെയ്യുന്ന നടപടി തുടരുന്നതിനിടെയാണ് വീണ്ടും മാലിന്യങ്ങള്‍ വലിച്ചെറിയുന്നത്. വള്ളക്കടവ് ആനവിലാസം റോഡിരികില്‍ മാലിന്യം തള്ളിയതിന് ആനവിലാസം സ്വദേശിയായ ഡോക്ടര്‍ക്ക് 5000 രൂപാ പിഴ നല്‍കുകയും മാലിന്യങ്ങള്‍ തിരിച്ചെടുപ്പിക്കുകയും ചെയ്തിരുന്നു. മാലിന്യ നിക്ഷേപത്തിനെതിരെ നടപടികള്‍ കടുപ്പിക്കാനാണ് നഗരസഭയുടെ തീരുമാനം .
What's Your Reaction?






