ഇടുക്കി: വണ്ടിപ്പെരിയാര്‍ വാളാര്‍ഡി 40-ാം മൈല്‍ ഭാഗത്ത് പുലിയിറങ്ങി. വെള്ളിയാഴ്ചയാണ് തേയിലത്തോട്ടത്തില്‍ പുലി നടക്കുന്നത് പ്രദേശവാസികള്‍ കണ്ടത്. കഴിഞ്ഞ ദിവസം രാത്രിയില്‍ രണ്ട് പുലിയും രണ്ട് പുലിക്കുട്ടികളും തോട്ടത്തിലൂടെ നടക്കുന്നത് യാത്രക്കാര്‍ കണ്ടിരുന്നു.