എഴുകുംവയല്‍ കുരിശുമലയില്‍ നാലാംവെള്ളി ദിനത്തില്‍ ആയിരങ്ങള്‍ മലകയറി
എഴുകുംവയല്‍ കുരിശുമലയില്‍ നാലാംവെള്ളി ദിനത്തില്‍ ആയിരങ്ങള്‍ മലകയറി

ഇടുക്കി: എഴുകുംവയല്‍ കുരിശുമലയിലേക്ക് നോമ്പുകാല തീര്‍ഥാടനത്തിന് എത്തുന്ന വിശ്വാസികളുടെ തിരക്ക് വര്‍ധിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രൂപതകളില്‍ നിന്നും വിവിധ ഇടവകകളില്‍ നിന്നും വൈദികരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ കുരിശുമലയിലേക്ക് എത്തുന്നുണ്ട്. കാഞ്ഞിരപ്പള്ളി രൂപതയിലെ എരുമേലി ചേനപ്പാടി, ചാമംപതാല്‍, വെളിച്ചിയാനി ഇടവകകളില്‍ നിന്ന് വൈദികരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് വിശ്വാസികളാണ് മലകയറിയത്. നാലാം വെള്ളി ദിനാചരണത്തിന് രൂപതാ വികാരി ജനറല്‍ മോണ്‍. ജോസ് കരിവേലിക്കല്‍, ഫാ. തോമസ് വലിയമംഗംലം എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഏപ്രില്‍ 11ന് നാല്പതാം വെള്ളിയാഴ്ച ഇടുക്കി രൂപത കാല്‍നട കുരിശുമല തീര്‍ഥാടനം രൂപത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തില്‍ വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ നിന്ന് ആരംഭിക്കും. അന്നേദിവസം രൂപതയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും കാല്‍നട തീര്‍ഥാടനം കുരിശുമലയിലേക്ക് നടക്കും.
What's Your Reaction?






