വണ്ടിപ്പെരിയാര്‍ കുമളി മേഖലകളില്‍ മോഷണം നടത്തിയ പ്രതിയെ തെളിവെടുപ്പിനെത്തിച്ചു
വണ്ടിപ്പെരിയാര്‍ കുമളി മേഖലകളില്‍ മോഷണം നടത്തിയ പ്രതിയെ തെളിവെടുപ്പിനെത്തിച്ചു

ഇടുക്കി: വണ്ടിപ്പെരിയാര്‍, കുമളി മേഖലകളില്‍ മോഷണം നടത്തിയ കേസില്‍ അറസ്റ്റിലായ മഹേന്ദ്രനെ തെളിവെടുപ്പിനായി വണ്ടിപ്പെരിയാറില്‍ എത്തിച്ചു. വണ്ടിപ്പെരിയാറില്‍ ഓട്ടോറിക്ഷ തൊഴിലാളിയുടെ വീട് നിര്‍മാണത്തിനായി സൂക്ഷിച്ചിരുന്ന ഒരുലക്ഷം രൂപയും കുമളി ചോറ്റുപാറയില്‍ വിവാഹാവശ്യത്തിന് സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും മോഷ്ടിച്ച കേസുകളിലെ പ്രതിയാണ് മഹേന്ദ്രന്. കുമളിയില്‍ നടന്ന മോഷണത്തിലാണ് പ്രതി പിടിയിലായത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് വണ്ടിപ്പെരിയാറിലും താനാണ് മോഷണം നടത്തിയതെന്ന് പ്രതി സമ്മതിച്ചത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ വണ്ടിപ്പെരിയാര്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. തെളിവെടുപ്പ് പൂര്‍ത്തിയായശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. അയ്യപ്പന്‍കോവില്‍ ഡിവിഷനിലെ എസ്റ്റേറ്റ് സൂപ്പര്‍വൈസറുടെ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ സമയത്താണ് ഈ മോഷണങ്ങള്‍ നടന്നിരിക്കുന്നത്. വണ്ടിപ്പെരിയാര്‍ എസ്ഐ ടി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തെളിവെടുപ്പ് നടത്തുന്നത്.
What's Your Reaction?






