സംസ്ഥാനത്തെ നദികളിലും ഡാമുകളിലും അടിഞ്ഞുകൂടിയിരിക്കുന്ന മണല്‍ നീക്കം ചെയ്യണമെന്ന് കെവിവിഇഎസ് 

സംസ്ഥാനത്തെ നദികളിലും ഡാമുകളിലും അടിഞ്ഞുകൂടിയിരിക്കുന്ന മണല്‍ നീക്കം ചെയ്യണമെന്ന് കെവിവിഇഎസ് 

Aug 5, 2026 - 17:28
 0
സംസ്ഥാനത്തെ നദികളിലും ഡാമുകളിലും അടിഞ്ഞുകൂടിയിരിക്കുന്ന മണല്‍ നീക്കം ചെയ്യണമെന്ന് കെവിവിഇഎസ് 
This is the title of the web page

ഇടുക്കി: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വെള്ളപ്പൊക്ക ദുരന്തങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന്റ ഭാഗമായി നദികളിലും ഡാമുകളിലും അടിഞ്ഞുകൂടിയിരിക്കുന്ന മണലും എക്കലും നീക്കം ചെയ്യണമെന്ന് കെവിവിഇഎസ്. നദികളിലെ മണല്‍ നീക്കം ചെയ്യുന്നതുവഴി സര്‍ക്കാരിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും കോടിക്കണക്കിന് രൂപയുടെ വരുമാനം ലഭ്യമാകുന്നതിനോടൊപ്പം നദികള്‍ കരകവിയുന്നതും വെള്ളപ്പൊക്കമുണ്ടാകുന്നതും തടയാന്‍ സാധിക്കും. സാന്‍ഡ് ഓഡിറ്റ് നടത്തിയ സംസ്ഥാനത്തെ എട്ടുജില്ലകളില്‍ 13 നദികളില്‍ മാത്രം 1.75 കോടി മെട്രിക് ടണ്ണിലധികം മണല്‍ അടിഞ്ഞുകൂടിയിട്ടുണ്ടെന്നാണ് മുന്‍കാല കണക്കുകള്‍ വ്യക്തമാക്കുന്നത്. അണക്കെട്ടുകളില്‍ ഏകദേശം 40% ത്തോളം ഭാഗത്തും മണലും എക്കിലും നിറഞ്ഞുകഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. നദികളും ഡാമുകളിലുമായി ഏകദേശം 50,000 കോടി രൂപയിലേറെ മൂല്യം വരുന്ന മണലും എക്കലുമാണ് ഖനനം ചെയ്യാതെ അടിഞ്ഞുകൂടി കിടക്കുന്നതെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ഇവ കൃത്യമായി ചെയ്യുന്നതിലൂടെ ഡാമുകളുടെ സംരക്ഷണ ശേഷി വര്‍ധിപ്പിക്കുകയും പെട്ടെന്ന് ഉണ്ടാകുന്ന മഴയില്‍ ഡാമുകള്‍ നിറയാതിരിക്കുന്നതിനും കാരണമാകും. നദികളില്‍ അശാസ്ത്രീയമായ മണല്‍വാരല്‍ തടയണമെങ്കിലും ശാസ്ത്രീയമായ രീതിയില്‍ മണല്‍ നീക്കം ചെയ്ത് നദികളുടെ ആഴവും ഒഴുക്കും വീണ്ടെടുക്കേണ്ടത് അത്യാവശ്യമാണ്. ഇത് നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് കാരണമാകും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളി ജില്ലാ വൈസ് പ്രസിഡന്റ് പി എം ബേബി നിയോജകമണ്ഡലം പ്രസിഡന്റ് സാന്‍ഡി മാത്യു എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow