കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്
കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്

ഇടുക്കി: മൂന്നാറില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. എറണാകുളം കാക്കനാട് സ്വദേശികളായ സനീഷ് (38), ഭാര്യ വിജിത (34), ഇവരുടെ മൂന്ന് വയസുള്ള മകള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് ആറോടെയാണ് അപകടം. മാട്ടുപ്പെട്ടി സന്ദര്‍ശിച്ചശേഷം മൂന്നാറിലേക്ക് മടങ്ങിയ ഇവര്‍ സഞ്ചരിച്ച കാര്‍ മാട്ടുപ്പെട്ടി കൊരണ്ടിക്കാട് ഡിവിഷനുസമീപം നിയന്ത്രണംവിട്ട് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ മൂവരെയും മൂന്നാര്‍ ടാറ്റ ഹൈറേഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?






