പടയപ്പയെ ജീപ്പ് ഇടിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ക്കെതിരെ കേസ്: ജീപ്പ് കസ്റ്റഡിയിലെടുത്തു
പടയപ്പയെ ജീപ്പ് ഇടിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ക്കെതിരെ കേസ്: ജീപ്പ് കസ്റ്റഡിയിലെടുത്തു

ഇടുക്കി: മൂന്നാറില്‍ കാട്ടാന പടയപ്പയെ ജീപ്പ് ഇടിപ്പിക്കാനും പ്രകോപിപ്പിക്കാനും ശ്രമിച്ച കേസില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. കണ്ണന്‍ ദേവന്‍ കമ്പനി ചൊക്കനാട് എസ്റ്റേറ് വട്ടക്കാട് ഡിവിഷന്‍ സ്വദേശിക്കെതിരെയാണ് കേസെടുത്തത്. ഇയാള്‍ ഒളിവിലാണ്. ജീപ്പും കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. ചൊക്കനാട് എസ്റ്റേറ്റിലെ പാര്‍വ്വതിയമ്മന്‍ ക്ഷേത്രോത്സവത്തിനായി അലങ്കരിച്ച വാഴകള്‍ പടയപ്പ ഭക്ഷിക്കുന്നതിനിടെയാണ് യാത്രക്കാരുമായി ജീപ്പ് സ്ഥലത്തെത്തിയത്. വാഹനം അമിതവേഗത്തില്‍ ആനയുടെ അടുത്തേയ്ക്ക് ഓടിച്ചുകയറ്റുകയായിരുന്നു. പടയപ്പ ചിന്നം വിളിച്ചെങ്കിലും പലതവണ ജീപ്പ് ഓടിച്ച് അടുത്തെത്തി പ്രകോപിപ്പിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ സ്ഥലത്തെത്തി ജീപ്പിലെത്തിയവരെ പറഞ്ഞയയ്ക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ജീപ്പ് ദേവികുളം റേഞ്ച് ഓഫീസര്‍ക്ക് കൈമാറി. ആഹാരത്തിനായി കാട്ടാന വീടുകളും കടകളും തകര്‍ത്തിട്ടും വനപാലകര്‍ നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നു.
What's Your Reaction?






