കേരള കോണ്‍ഗ്രസ് എം മൂന്നാറില്‍ മലയോര സംരക്ഷണ സദസ് നടത്തി
കേരള കോണ്‍ഗ്രസ് എം മൂന്നാറില്‍ മലയോര സംരക്ഷണ സദസ് നടത്തി

ഇടുക്കി: കേരള കോണ്‍ഗ്രസ് (എം) മൂന്നാറില്‍ മലയോര സംരക്ഷണ സദസ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍ ഉദ്ഘാടനം ചെയ്തു. ജീവനാണ് വലുത് മനുഷ്യജീവന്‍ എന്ന സന്ദേശം ഉയര്‍ത്തി ചെയര്‍മാന്‍ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ വന്യജീവിയാക്രമണം തടയണമെന്നാവശ്യപ്പെട്ടും വനം വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടും 27ന് ഡല്‍ഹിയില്‍ ധര്‍ണ നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് മലയോര സംരക്ഷണ സദസ് സംഘടിപ്പിച്ചത്. റോയിച്ചന്‍ കുന്നേല്‍ അധ്യക്ഷനായി. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എം എം മാത്യു വിഷയാവതരണം നടത്തി. എസ് ഭാഗ്യരാജ്, റെജി മാളിയേക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






