വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിച്ച സംഭവം: യുഡിഎഫ് ചെറുതോണിയില്‍ പ്രതിഷേധ പ്രകടനം നടത്തി   

വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിച്ച സംഭവം: യുഡിഎഫ് ചെറുതോണിയില്‍ പ്രതിഷേധ പ്രകടനം നടത്തി   

Feb 22, 2026 - 13:04
 0
വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിച്ച സംഭവം: യുഡിഎഫ് ചെറുതോണിയില്‍ പ്രതിഷേധ പ്രകടനം നടത്തി   
This is the title of the web page

ഇടുക്കി: ജനാധിപത്യ മര്യാദകള്‍ ലംഘിച്ചുകൊണ്ടാണ് എല്‍ഡിഎഫ് അംഗങ്ങള്‍ വാഴത്തോപ്പ് പഞ്ചായത്തില്‍ ആക്രമണങ്ങള്‍ നടത്തുന്നതെന്നും ഇത് വച്ചുപൊറുപ്പിക്കില്ലെന്നും യുഡിഎഫ് വാഴത്തോപ്പ് മണ്ഡലം കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ന്ന് യുഡിഎഫ് ചെറുതോണി ടൗണില്‍ പ്രതിഷേധ പ്രകടനവും പ്രതിപക്ഷ അംഗം സിജി ചാക്കോയുടെ കോലം കത്തിക്കലും നടത്തി. പ്രൊഫ. എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഓഫീസില്‍വച്ച് പ്രസിഡന്റ് ആന്‍സി തോമസിന്റെ സാരി വലിച്ചുപറിക്കുകയും മുഖത്ത് ഇടിച്ച് ആക്രമിക്കുകയും ചെയ്ത സിജി ചാക്കോക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്ന ആളുകളുടെ പരിക്കുകള്‍ ഉള്ളതല്ലെന്നും മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ഈ കാര്യങ്ങള്‍ പരിശോധിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രസിഡന്റിനെതിരെ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ നിയമപരമായി തന്നെ പോകമെന്നിരിക്കെ കൈയ്യൂക്കുകൊണ്ട് കാര്യം സാധിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല എന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍, എം ഡി അര്‍ജുനന്‍, പിഡി ജോസഫ്, സി പി സലീം,പി കെ ജയന്‍ ഷിജോ ഞവരക്കാട്ട്, എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow