രാജകുമാരി പഞ്ചായത്ത് സിഡിഎസ് തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്ന് യുഡിഎഫ്

രാജകുമാരി പഞ്ചായത്ത് സിഡിഎസ് തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്ന് യുഡിഎഫ്

Feb 22, 2026 - 15:34
 0
രാജകുമാരി പഞ്ചായത്ത് സിഡിഎസ് തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്ന് യുഡിഎഫ്
This is the title of the web page

ഇടുക്കി: രാജകുമാരി പഞ്ചായത്ത് സിഡിഎസ് തെരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റി വിവാദം ശക്തമാകുന്നു. അട്ടിമറി നടന്നെന്നാരോപിച്ച് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍നിന്ന് യുഡിഎഫ് വിട്ടുനിന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയായ ലൈസ ജോസഫിന് 6 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് 5 വോട്ടുമാണ് ലഭിച്ചതെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റോയി ചാത്തനാട്ട് ആരോപിക്കുന്നു. വിജയിയായ ലൈസ ജോസഫിനോട് രജിസ്റ്ററില്‍ ഒപ്പുവയ്ക്കാന്‍ വരണാധികാരി ആവശ്യപ്പെട്ടതായും അദ്ദേഹം പറയുന്നു. എന്നാല്‍ ഏകദേശം അരമണിക്കൂറിനുശേഷം ഒരു വോട്ട് അസാധുവാണെന്ന് അറിയിച്ച് വീണ്ടും നറുക്കെടുപ്പ് നടത്തിയതായും തുടര്‍ന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിച്ചതായും യുഡിഎഫ് ആരോപിക്കുന്നു. ബാഹ്യ ഇടപെടലിനെ തുടര്‍ന്നാണ് ഒരു വോട്ട് അസാധുവാക്കിയതെന്നും ഇത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്നും യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. പതിനാലാം വാര്‍ഡില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. വിഷയത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും അവര്‍ അറിയിച്ചു. ആരെയും വിജയിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും ബാലറ്റുകള്‍ പരിശോധിച്ചപ്പോഴാണ് ഒരുവോട്ട് അസാധുവാണെന്ന് കണ്ടെത്തിയതെന്നും വരണാധികാരി വ്യക്തമാക്കി. തുടര്‍ന്ന് നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ യുഡിഎഫ്  ജില്ലാ വരണാധികാരിക്ക് പരാതി നല്‍കി

What's Your Reaction?

like

dislike

love

funny

angry

sad

wow