എഴുകുംവയല്‍ ഇരട്ടക്കൊലപാതകം: വില്ലനായത് ലഹരിക്കൊപ്പം ലോണ്‍ ആപ്പ് ബാധ്യതയും 

എഴുകുംവയല്‍ ഇരട്ടക്കൊലപാതകം: വില്ലനായത് ലഹരിക്കൊപ്പം ലോണ്‍ ആപ്പ് ബാധ്യതയും 

Aug 17, 2026 - 17:45
 0
എഴുകുംവയല്‍ ഇരട്ടക്കൊലപാതകം: വില്ലനായത് ലഹരിക്കൊപ്പം ലോണ്‍ ആപ്പ് ബാധ്യതയും 
This is the title of the web page

ഇടുക്കി: എഴുകുംവയലിലെ ഇരട്ടക്കൊലപാതകത്തില്‍ ലഹരിക്കൊപ്പം പണം നല്‍കാത്തത്തിലുള്ള വൈരാഗ്യവും കാരണമായെന്നാണ് പ്രാഥമിക നിഗമനം. ലഹരിക്ക് അടിമയായിരുന്ന അജീഷ്, വിവിധ ലോണ്‍ ആപ്പുകളില്‍നിന്ന് വായ്പ എടുത്തിരുന്നു. മദ്യവും മറ്റ് ലഹരി വസ്തുക്കളും വാങ്ങാനാണ് ഈ തുക ഉപയോഗിച്ചിരുന്നത്. വായ്പകളുടെ തിരിച്ചടവ് മുടങ്ങിയത് പ്രതിയെ അസ്വസ്ഥനാക്കിയിരുന്നു. അജീഷ് യുപിഐ ഉപയോഗിച്ച് പണം എടുക്കാതിരിക്കാന്‍ അമ്മ വത്സമ്മ ഫോണ്‍ ഒളിപ്പിച്ചുവച്ചിരുന്നു. സംഭവ ദിവസം പകല്‍, മാതാപിതാക്കളോട് ഇയാള്‍ പണം ആവശ്യപ്പെട്ടു. എന്നാല്‍ പണം കൊടുക്കാതെ വന്നതോടെ പ്രകോപിതനാകുകയും തുടര്‍ന്ന് ഇരുവരെയും രാത്രിയില്‍ വക വരുത്തുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം മൂന്ന് ആഴ്ച മുമ്പ് വാങ്ങി ഇയാള്‍ സൂക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ ചോദ്യം ചെയ്യലില്‍ പ്രതി പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. അടുത്ത ദിവസം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണ സംഘം ചോദ്യം ചെയ്യും. ലഹരിക്ക് അടിമയായിരുന്ന അജീഷിനെ മുമ്പ് ലഹരി വിമുക്ത കേന്ദ്രത്തില്‍ എത്തിച്ച് ചികിത്സ നല്‍കിയിരുന്നു. ഇതില്‍ അജീഷിന് മാതാപിതാക്കളോടും ചില ബന്ധുക്കളോടും വിരോധം ഉണ്ടായിരുന്നതായും സൂചനയുണ്ട്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow