ഹൈറേഞ്ച് പ്ലാന്റേഷന്‍ എംപ്ലോയീസ് യൂണിയന്‍ സ്വീകരണവും യാത്രയയപ്പും നടത്തി
ഹൈറേഞ്ച് പ്ലാന്റേഷന്‍ എംപ്ലോയീസ് യൂണിയന്‍ സ്വീകരണവും യാത്രയയപ്പും നടത്തി
ഇടുക്കി: ഹൈറേഞ്ച് പ്ലാന്റേഷന്‍ എംപ്ലോയീസ് യൂണിയന്‍(ഐഎന്‍ടിയുസി) അഡ്വ. സിറിയക് തോമസ് എംഎല്‍എയ്ക്ക് സ്വീകരണവും എവിടി എസ്റ്റേറ്റ് വണ്ടിപ്പെരിയാര്‍ മാട്ടുപ്പെട്ടി ഡിവിഷനില്‍നിന്ന് വിരമിക്കുന്ന തൊഴിലാളികള്‍ക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. സിറിയക് തോമസ് ഉദ്ഘാടനംചെയ്തു. വിരമിക്കുന്ന 10 തൊഴിലാളികള്‍ക്ക് യാത്രയയപ്പും പിടിടി യൂണിയനില്‍നിന്ന് എച്ച്ആര്‍പിഇ യൂണിയനില്‍ചേര്‍ന്ന 15 പേര്‍ക്ക് സ്വീകരണവും നല്‍കി. പഞ്ചായത്തംഗം എസ് ഗണേശന്‍ അധ്യക്ഷനായി. യൂണിയന്‍ വര്‍ക്കിങ് പ്രസിഡന്റ് പി കെ രാജന്‍, ബ്ലോക്ക് പഞ്ചായത്തംഗം പി എ അബ്ദുള്‍ റഷീദ്, പഞ്ചായത്തംഗം നജീബ് തേക്കിന്‍കാട്ടില്‍, യൂണിയന്‍ ഭാരവാഹികളായ ശിവദാസ്, രവി, എം ഉദയസൂര്യന്‍, ആര്‍ വിഘ്‌നേഷ്, അലൈസ് വാരിക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?