ചൊക്രമുടിയിലെ വിന്റര്‍ ഗാര്‍ഡന്‍ റിസോര്‍ട്ടില്‍ മോഷണം നടത്തിയ 2 പേര്‍ രാജാക്കാട് പൊലീസ് പിടിയില്‍
ചൊക്രമുടിയിലെ വിന്റര്‍ ഗാര്‍ഡന്‍ റിസോര്‍ട്ടില്‍ മോഷണം നടത്തിയ 2 പേര്‍ രാജാക്കാട് പൊലീസ് പിടിയില്‍
ഇടുക്കി: റവന്യു വകുപ്പ് ഏറ്റെടുത്ത് പൂട്ടിയിട്ട ചൊക്രമുടിയിലെ വിന്റര്‍ ഗാര്‍ഡന്‍ റിസോര്‍ട്ടില്‍ തുടര്‍ച്ചയായി മോഷണം നടത്തിയ രണ്ടുപേരെ രാജാക്കാട് പൊലീസ് പിടികൂടി. ബൈസണ്‍വാലി മേലേത്ത്പറമ്പില്‍ ജിന്‍സ് ജോസ്, പുത്തന്‍ചിറയില്‍ വിഷ്ണു പത്മജന്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില്‍നിന്ന് മോഷത്തിനുപയോഗിച്ച കാര്‍, 4 ടിവികള്‍, ഒരു റൈസ് കുക്കര്‍, 3 ഫാനുകള്‍, 4 കസേരകള്‍ എന്നിവ കണ്ടെടുത്തു. അനധികൃത നിര്‍മാണം ചൂണ്ടിക്കാട്ടി ഒരുവര്‍ഷം മുമ്പാണ് വിന്റര്‍ ഗാര്‍ഡന്‍ റിസോര്‍ട്ട് റവന്യു വകുപ്പ് ഏറ്റെടുത്ത് സീല്‍ ചെയ്തത്. എന്നാല്‍ പൂട്ടിയിട്ട കെട്ടിടത്തിന്റെ വാതില്‍ തകര്‍ത്ത് കഴിഞ്ഞ ആറു മാസമായി ഇവിടെ വന്‍ കവര്‍ച്ചയാണ് നടന്നിരുന്നത്. 13 ടിവികള്‍, ഫര്‍ണിച്ചറുകള്‍, ഇലക്ട്രോണിക്‌സ്-അടുക്കള ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ പത്ത് ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ റിസോര്‍ട്ടില്‍നിന്ന് മോഷണം പോയതായി ഉടമകള്‍ വ്യക്തമാക്കുന്നു. മോഷ്ടിച്ച ഉപകരണങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന് ലഭിച്ച നിര്‍ണായക വിവരമാണ് പ്രതികളെ കുടുക്കിയത്. കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വിഷ്ണുവിനെ ബൈസണ്‍വാലി സ്‌കൂള്‍ പടിയില്‍വച്ചും, ജിന്‍സിനെ വീട്ടില്‍നിന്നുമാണ് പിടികൂടിയത്. രാജാക്കാട് എസ്എച്ച്ഒ ശരത്ത് കൃഷണന്‍, എഎസ്‌ഐ എം എം റെജി, സിപിഒ ബിനു പി ആര്‍, സിജോ ജോസഫ് എന്നിവരാണ് അന്വേഷണം.
What's Your Reaction?