കാമാക്ഷി പഞ്ചായത്ത് തങ്കമണി ടൗണില്‍ ശുചീകരണം നടത്തി
കാമാക്ഷി പഞ്ചായത്ത് തങ്കമണി ടൗണില്‍ ശുചീകരണം നടത്തി
ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടത്തുന്ന നിര്‍മലം പുതുയുഗം ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി തങ്കമണി ടൗണില്‍ ശുചീകരണം നടത്തി. കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ ബിജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി മാവേലില്‍, വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ജോയി കാട്ടുപാലം, മഹേഷ് മഠത്തിനകത്ത്, സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാബു കുര്യന്‍, ഹെഡ്മാസ്റ്റര്‍ മധു കെ. ജയിംസ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ വി ആന്റണി, പഞ്ചായത്തംഗങ്ങളായ അഡ്വ. ഷെബിന്‍ തോമസ്, ജോബിന്‍ മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?