ആലടിയില്‍ പാറക്കെട്ടുകള്‍ റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു
ആലടിയില്‍ പാറക്കെട്ടുകള്‍ റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു

ഇടുക്കി: പരപ്പിനും ആലടിക്കുമിടയില്‍ പാറമടക്ക് സമീപം കൂറ്റന്‍ പാറക്കെട്ടുകള്‍ റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. ബുധനാഴ്ച വൈകിട്ട് 5ഓടെയാണ് സംഭവം. കോണ്‍ക്രീറ്റ് വാള്‍ നിര്‍മിക്കുന്നതിനിടെ തടസം നിന്ന പാറ പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്നാണ് പൊട്ടിച്ചുനീക്കാന്‍ കലക്ടര്‍ ഇത്തരവിട്ടത്. ഇതിന്‍ പ്രകാരം കരാറുകാര്‍ പാറക്കുള്ളില്‍ കെമിക്കല്‍ നിറച്ചിരുന്നു. തുടര്‍ന്നാണ് പാറക്കല്ലുകള്‍ റോഡിലേക്ക് പതിച്ചത്. ഈ സമയം ഇതുവഴിയെത്തിയ സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആശാസ്ത്രമായ റോഡ് നിര്‍മാണവും ശാസ്ത്രീയമല്ലാത്ത പാറ പൊട്ടിക്കലും കാരണം മേഖലയില്‍ മണ്ണിടിച്ചില്‍ പതിവാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. മേഖലയില്‍ വീടുകള്‍ ഉള്ളതിനാല്‍ വെടി പൊട്ടിക്കുന്നത് പ്രയാസകരമായതിനാലാണ് കെമിക്കല്‍ ഉപയോഗിച്ച് പാറ പൊട്ടിച്ചതെന്നാണ് കരാറുകാരുടെ വിശദീകരണം. റോഡിലേക്ക് വീണ കല്ലുകള്‍ കരാറുകാര്‍ ജെസിബി ഉപയോഗിച്ച് മാറ്റി.
What's Your Reaction?






