എകെവിഎംഎസ് കട്ടപ്പനയില്‍ വിശ്വകര്‍മ ദിനം ആഘോഷിച്ചു
എകെവിഎംഎസ് കട്ടപ്പനയില്‍ വിശ്വകര്‍മ ദിനം ആഘോഷിച്ചു

ഇടുക്കി: എകെവിഎംഎസ് കട്ടപ്പനയില്‍ വിശ്വകര്‍മ്മ ദിനാഘോഷം സംഘടിപ്പിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റ് എസ്. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. 22ന് കോട്ടയത്ത് നടക്കുന്ന അവകാശ പ്രഖ്യാപന റാലിക്ക് മുന്നോടിയായി ജില്ലാ കമ്മിറ്റി യോഗവും ചേര്‍ന്നു. തുടര്‍ന്ന് മുതിര്‍ന്ന അംഗങ്ങളായ കെ. ഉണ്ണികൃഷ്ണന്‍, സി എന്‍ രാജപ്പന്‍ ആചാരി എന്നിവരെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് മനോജ് സോമന്‍ അധ്യക്ഷനായി. കോട്ടയം ജില്ലാ സെക്രട്ടറി പി വി രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ജോയിന്റ് സെക്രട്ടറി സി. സന്തോഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ കെ സത്യദേവന്‍, ട്രഷറര്‍ കെ വി മനേഷ്, യൂണിയന്‍ പ്രസിഡന്റുമാരായ എം.വി. സുഭാഷ്, അജിത് കുമാര്‍, കെ കെ ഗോപി എന്നിവര്‍ സംസാരിച്ചു. ലത രാജന്‍, മഞ്ജു ബിനോജ്, ആനന്ദ് എംപി, കെ ജി ബിനു, എ ബി ഷിബു, രഞ്ജിനി രാഹുല്‍, പി കെ മധു, കെ കെ അപ്പുക്കുട്ടന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






