വണ്ടിപ്പെരിയാറില്‍ നിയന്ത്രണം വിട്ട ബൊലേറോ ജീപ്പ് ഓട്ടോറിക്ഷയില്‍ ഇടിച്ച് ഒരാള്‍ക്ക് പരിക്ക്
വണ്ടിപ്പെരിയാറില്‍ നിയന്ത്രണം വിട്ട ബൊലേറോ ജീപ്പ് ഓട്ടോറിക്ഷയില്‍ ഇടിച്ച് ഒരാള്‍ക്ക് പരിക്ക്

ഇടുക്കി: വണ്ടിപ്പെരിയാര്‍ നെല്ലിമല ബെവ്‌കോ ഓട്ട്‌ലൈറ്റിന് സമീപം നിയന്ത്രണം വിട്ട ബൊലേറോ ജീപ്പ് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ച് അപകടം. ഒരാള്‍ക്ക് പരിക്ക്. കീരിക്കര സ്വദേശി മണികണ്ഠനാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ടാണ് അപകടം. വാളാര്‍ഡിയില്‍നിന്ന് വണ്ടിപ്പെരിയാറിലേക്ക് വന്ന ബൊലേറോ നിയന്ത്രണം വിട്ട് എതിരെ വന്ന ബസിന്റെ സൈഡിലും തുടര്‍ന്ന് ബസില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും കടയിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോറിക്ഷയുടെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. നാട്ടുകാരും വാഹന യാത്രക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഏകദേശം അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വണ്ടിപ്പെരിയാര്‍ പൊലീസ് സ്ഥലത്തെത്തി.
What's Your Reaction?






