ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി: കട്ടപ്പന ഗവ. കോളേജ് വിദ്യാര്‍ഥികള്‍ ഓണാഘോഷം നടത്തി
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി: കട്ടപ്പന ഗവ. കോളേജ് വിദ്യാര്‍ഥികള്‍ ഓണാഘോഷം നടത്തി

ഇടുക്കി: ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഓണാഘോഷം കട്ടപ്പന ഗവണ്‍മെന്റ് കോളേജില്‍ നടത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് പ്രൊഫ. അനുലക്ഷ്മി എന്‍ അധ്യക്ഷയായി. അസിസ്റ്റന്റ് പ്രൊഫ. വിഷ്ണു പി എ, മധു കെ എസ് എന്നിവര്‍ ഓണസന്ദേശം നല്‍കി. സുന്ദരിക്ക് പൊട്ട്‌തൊടല്‍, ബോള്‍ ത്രോ ബാസ്‌കറ്റ്, കസേരകളി തുടങ്ങി വിവിധ മത്സരങ്ങളും നടത്തി.വി ടി ശശീന്ദ്രന്‍, സജിനി ഷാജി, ദിലീപ് കെ വി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






