സെന്‍ട്രല്‍ കേരള മോട്ടോര്‍ എംപ്ലോയീസ് യൂണിയന്‍ (ഐഎന്‍ടിയുസി) വാര്‍ഷിക സമ്മേളനം ചെറുതോണിയില്‍ നടത്തി
സെന്‍ട്രല്‍ കേരള മോട്ടോര്‍ എംപ്ലോയീസ് യൂണിയന്‍ (ഐഎന്‍ടിയുസി) വാര്‍ഷിക സമ്മേളനം ചെറുതോണിയില്‍ നടത്തി
ഇടുക്കി: ചെറുതോണിയില്‍ സെന്‍ട്രല്‍ കേരള മോട്ടോര്‍ എംപ്ലോയീസ് യൂണിയന്‍ (ഐഎന്‍ടിയുസി) വാര്‍ഷിക സമ്മേളനവും ഐഡന്റിറ്റി കാര്‍ഡ് വിതരണവും നടത്തി. കെപിസിസി എക്സിക്യൂട്ടീവ് അംഗം എ പി ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. രാജീവ് ഭവനില്‍ നടന്ന പ്രതിനിധി സമ്മേളനത്തിനുശേഷമാണ് പൊതുസമ്മേളനം ആരംഭിച്ചത്. ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരന്‍ തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് വിതരണം വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് സി പി സലീമും നിര്‍വഹിച്ചു. ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡന്റ് പി ഡി ജോസഫ് അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറി എം ഡി അര്‍ജുനന്‍ മുഖ്യപ്രഭാഷണവും നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി എന്‍ പുരുഷോത്തമന്‍,ബ്ലോക്ക് പ്രസിഡന്റ് അനീഷ് ജോര്‍ജ്, ഡികെടിഎഫ് ജില്ലാ പ്രസിഡന്റ് അനില്‍ ആനയ്ക്കനാട്ട്, കെ എന്‍ ജലാലുദ്ദീന്‍, തങ്കച്ചന്‍ കാരയ്ക്കാവയലില്‍, ശശികലാ രാജു, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് മനാഫ് മരയ്ക്കാര്‍, സെക്രട്ടറി അനില്‍കുമാര്‍ കടപ്ലായില്‍, വൈസ് പ്രസിഡന്റ് ടോമി ആന്റണി, ട്രഷറര്‍ വിപിന്‍ ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

