വേഗറാണിക്ക് റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടെ ആദരവ്

വേഗറാണിക്ക് റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടെ ആദരവ്

Oct 31, 2025 - 14:57
 0
വേഗറാണിക്ക് റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടെ ആദരവ്
This is the title of the web page

ഇടുക്കി: ഇടുക്കി എക്‌സ്പ്രസ് ദേവപ്രിയയെ റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ആദരിച്ചു. സംസ്ഥാന സ്‌കൂള്‍ അത്ലറ്റിക്സ് മീറ്റില്‍ 100മീറ്റര്‍ സ്പ്രിന്റില്‍ 38 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്ത ഇടുക്കി കാല്‍വരിമൗണ്ട് സ്‌കൂള്‍ വിദ്യാര്‍ഥിനി ദേവപ്രിയ ഷൈബുവിനെയും പരിശീലകന്‍ ടിബിന്‍ ജോസഫിനെയും റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹാര്‍മണി പ്രൊജക്ടിന്റെ ഭാഗമായാണ് ആദരിച്ചത്. തുടര്‍ന്ന് വേഗറാണിക്ക് ക്യാഷ് അവാര്‍ഡ് നല്‍കി. പരിശീലകന്‍ ടിബിന്‍ ജോസഫിനെയും സ്മാരകഫലകം നല്‍കി ആദരിച്ചു. ദേവപ്രിയയുടെ നേട്ടം ഇടുക്കിയുടെ അഭിമാനമാണ്. ഭാവിയില്‍ ഒളിമ്പിക്സ് മെഡല്‍ നമ്മുടെ നാട്ടില്‍ എത്തിക്കണമെന്നത് റോട്ടറിയുടെ സ്വപ്നമാണെന്നും ക്ലബിന്റെ മുഴുവന്‍ പിന്തുണയും നിങ്ങള്‍ക്കുണ്ടാകുമെന്നും പ്രസിഡന്റ് ഡോ. വിനോദ്കുമാര്‍ ടി എ പറഞ്ഞു. ഈ വിജയം കൂടുതല്‍ കുട്ടികളില്‍ ദേശീയ-അന്തര്‍ദേശീയ വേദികളില്‍ വിജയിക്കാനുള്ള സ്വപ്നം വളര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ലബ് സെക്രട്ടറി അജോ എബ്രഹാം, പിഡിജി അഡ്വ. ബേബി ജോസഫ്, ബൈജു എബ്രഹാം, പി എം ജോസഫ്, ജോസഫ് തോമസ്, ഫാ. ജെയിംസ് കുര്യന്‍, ജോസ് അറക്കല്‍, സിബിച്ചന്‍, ബൈജു ജോസ് എന്നിവര്‍ പങ്കെടുത്തു. യുവപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ ഭാവിയിലും തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow