ഇടുക്കി: കാൽവരിമൗണ്ട് സെൻ്റ് വിൻസൻ്റ് ഡിപോൾ, സെൻ്റ് ജോർജ് കോൺഫ്രൻസ്, അമല വനിത കോൺഫ്രൻസ് എന്നിവർ ചേർന്ന് കട്ടപ്പന സെൻ്റ് ജോൺസ് ആശുപത്രിയുടെ സഹകരണത്തോടെ 20ന് രാവിലെ 9മുതൽ കാൽവരി എൽപി സ്‌കൂളിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തും. ജനറൽ മെഡിസിൻ, ഇ എൻ റ്റി, ത്വക്ക് രോഗ വിഭാഗം, ശ്വാസകോശരോഗ വിഭാഗം, അസ്ഥിരോഗ വിഭാഗം, ശിശുരോഗ വിഭാഗം, നേത്രരോഗ വിഭാഗം, മെമ്മറി ക്ലിനിക്ക്, തൈറോയ്‌ഡ് തുടങ്ങിയ വിഭാഗങ്ങളിൽ ഡോക്‌ടർമാരുടെ സേവനമുണ്ടാകും. രക്തസമ്മർദ്ദം, പ്രമേഹം, പിഎഫ്ടി, അസ്ഥിബലക്ഷയ നിർണയം തുടങ്ങിയ പരിശോധനകൾ സൗജന്യമായിരിക്കും. തുടർചികിത്സ ആവശ്യമായി വരുന്ന രോഗികൾക്ക് കുറഞ്ഞ നിരക്കിൽ ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കുന്നതായിരിക്കും. കാൽവരിമൗണ്ടിന്റെ വിവിധ സ്ഥലങ്ങളിൽ രജിസ്ട്രഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കാല്‍വരി മൗണ്ട് ഇടവക വികാരി ഫാ. ഫിലിപ്പ് മണ്ണകത്ത് അധ്യാക്ഷനാകും. ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ ജോസ് വര്‍ഗീസ് ക്യാമ്പ് വിവരണം നടത്തും. പഞ്ചായത്തംഗം ചെറിയാന്‍ കെ.സി കട്ടക്കയം സെന്റ് വിന്‍സെന്റിപോള്‍ സൊസൈറ്റി പ്രസിഡന്റ് സണ്ണി കടുകുംമാക്കല്‍ തങ്കമണി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സൈബിച്ചന്‍ തോമസ്, കാമാക്ഷി പഞ്ചായത്തംഗം റീനാ സണ്ണി മരിയാപുരം പഞ്ചായത്തംഗം സെബിന്‍ വര്‍ക്കി സിസി പ്രതിനിധി മോളി ജോസഫ് പാംബ്ലാനി തുടങ്ങിയവര്‍ സംസാരിക്കും. വാർത്താസമ്മേളനത്തിൽ ഫാ. ജോബിൻ ഒഴാങ്കൽ, സ്‌കറിയ വർഗീസ് കിഴക്കേൽ, ചെറിയാൻ കെ. സി. കട്ടക്കയം, ജോസ് പുത്തേട്ട്, ജോയി കുളത്തുങ്കൽ തുട ങ്ങിയവർ പങ്കെടുത്തു.