ചക്കുപള്ളം പഞ്ചായത്തിലെ എംസിഎഫ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു
ചക്കുപള്ളം പഞ്ചായത്തിലെ എംസിഎഫ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു
ഇടുക്കി: ചക്കുപള്ളം പഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. പ്രസിഡന്റ് ജോസ് ആന്‍സല്‍ പുതുമന ഉദ്ഘാടനം ചെയ്തു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച 24.5ലക്ഷം രൂപ വിനിയോഗിച്ച് ചിറ്റാന്‍പാറ മാലിന്യ സംസ്‌കരണ യൂണിറ്റിനോട് ചേര്‍ന്നാണ് സെന്റര്‍ നിര്‍മിച്ചത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാത്യു പി ടി. അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ പി കെ രാമചന്ദ്രന്‍, അന്നക്കുട്ടി വര്‍ഗീസ്, സെക്രട്ടറി ജെസ്മല്‍ ജലാല്‍, വിഇഒ റീനാമോള്‍ ചാക്കോ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

