മൂന്നാറില്‍ വഴിയോര കച്ചവട സ്ഥാപനങ്ങള്‍ കുത്തി തുറന്ന് മോഷണം
മൂന്നാറില്‍ വഴിയോര കച്ചവട സ്ഥാപനങ്ങള്‍ കുത്തി തുറന്ന് മോഷണം
ഇടുക്കി: മൂന്നാറില്‍ വഴിയോര കടകള്‍ കുത്തി തുറന്ന് മോഷണം. പതിനായിരം രൂപയുടെ നഷ്ടം.
മൂന്നാര്‍- മാട്ടുപ്പെട്ടി റോഡിലെ ഫ്‌ളവര്‍ ഗാര്‍ഡിന് എതിര്‍വശത്തുള്ള 3 കടകളിലാണ് ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ മോഷണം നടന്നത്. മോഷ്ടാവ് കടയില്‍ കയറുന്നതും കരിക്കുള്‍പ്പെടെയുള്ള സാധനങ്ങള്‍ എടുക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. മുമ്പും സമാനരീതിയില്‍ ഇവിടെ മോഷണം നടത്തിയ മോഷ്ടാവിനെ പൊലീസ് പിടികൂടിയിരുന്നു. പത്തിലേറെ കടകളാണ് ഇവിടെയുള്ളത്. മോഷണത്തെ തുടര്‍ന്ന് കച്ചവടക്കാര്‍ മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണ ആരംഭിച്ചിട്ടുണ്ട്.
What's Your Reaction?

