എല്‍ഡിഎഫ് വാത്തിക്കുടി പഞ്ചായത്ത് കമ്മിറ്റി വികസന വിളംബര കാല്‍നട ജാഥ നടത്തി
എല്‍ഡിഎഫ് വാത്തിക്കുടി പഞ്ചായത്ത് കമ്മിറ്റി വികസന വിളംബര കാല്‍നട ജാഥ നടത്തി
ഇടുക്കി: എല്‍ഡിഎഫ് വാത്തിക്കുടി പഞ്ചായത്ത് കമ്മിറ്റി വികസന വിളംബര കാല്‍നട ജാഥ നടത്തി. ചെമ്പകപ്പാറയില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം റോമിയോ സെബാസ്റ്റ്യന്‍ ഉദ്ഘാടനംചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികളും വാത്തിക്കുടി പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിയുടെ അഴിമതികളും ഉയര്‍ത്തിക്കാട്ടിയാണ് ജാഥ. പടമുഖം, മൂങ്ങാപ്പാറ, മുരിക്കാശേരി, പതിനാറാംകണ്ടം, രാജമുടി, മന്നാത്തറ, പെരുംതൊട്ടി എന്നിവിടങ്ങളില്‍ പര്യടനം നടത്തി തോപ്രാംകുടിയില്‍ സമാപിച്ചു. സമാപന സമ്മേളനം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എം കെ പ്രിയന്‍ ഉദ്ഘാടനംചെയ്തു. ജാഥ ക്യാപ്റ്റന്‍ ഇ എന്‍ ചന്ദ്രന്‍, വൈസ് ക്യാപ്റ്റന്‍ ബേബി കാഞ്ഞിരത്താംകുന്നേല്‍, ജോസഫ് കടവില്‍, കെ യു ബിനു, ജോര്‍ജ് അമ്പഴം, ജെയ്‌മോന്‍ ജേക്കബ്, കെ ഐ അലി, പ്രദീപ് കാര്‍ത്തിക, ബിജു മറ്റം, തോമസ് കാരക്കാവയലില്‍, റോണിയോ എബ്രാഹം, ജോണി ചെമ്പുകട തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?