കട്ടപ്പന റിങ് റോഡ് പദ്ധതിക്ക് 30 കോടി രൂപ അനുവദിച്ചതായി റോഷി അഗസ്റ്റിന്‍
കട്ടപ്പന റിങ് റോഡ് പദ്ധതിക്ക് 30 കോടി രൂപ അനുവദിച്ചതായി റോഷി അഗസ്റ്റിന്‍
ഇടുക്കി: കട്ടപ്പന നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ പാതകളെ ബന്ധിപ്പിച്ചുള്ള റിങ് റോഡ് പദ്ധതിക്ക് 30 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. പൊതുമരാമത്ത്, ഗ്രാമീണ റോഡുകളാണ് പദ്ധതിയിലുള്ളത്. ബിഎംബിസി നിലവാരത്തില്‍ നിര്‍മിച്ച് വൈദ്യുതി വിളക്കുകള്‍, ടൈല്‍ പതിച്ച നടപ്പാത, റിഫ്‌ളക്ടര്‍, സൂചനാ ബോര്‍ഡ്, ഐറിഷ് ഓട തുടങ്ങിയ സൗകര്യങ്ങളോടെ നഗരസൗന്ദര്യവല്‍ക്കരണത്തിനും പ്രാധാന്യം നല്‍കിയാണ് റോഡുകളുടെ നിര്‍മാണം. കട്ടപ്പനയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും ദൂരം കുറയ്ക്കാനും സാധിക്കുംവിധമാണ് റിങ് റോഡിന്റെ രൂപകല്‍പ്പന. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണച്ചുമതല.
അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലൂടെ കടന്നുവരുന്ന തീര്‍ഥാടകര്‍ക്ക് ടൗണിലെത്താതെ തിരക്കൊഴിവാക്കി റിങ് റോഡിലൂടെ മലയോര ഹൈവേയിലെത്തി ശബരിമലയിലേക്ക് യാത്ര തുടരാം. സമീപപ്രദേശങ്ങളിലെ റോഡുകള്‍ കൂടി ബിഎംബിസി നിലവാരത്തില്‍ നിര്‍മിക്കുന്നതോടെ ടൗണിന്റെ വികസനത്തിനും മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു.
റിങ് റോഡ് പദ്ധതിയിലെ റോഡുകള്‍
പാറക്കടവ്‌ജ്യോതിസ് ബൈപാസ്, പാറക്കടവ്ഇടശേരി ജങ്ഷന്‍-പുളിയന്‍മല, കട്ടപ്പന- ഉപ്പുകണ്ടം, ഇടശേരി ജങ്ഷന്‍-തോവാള, ഇരട്ടയാര്‍- ഉപ്പുകണ്ടം, ഇരട്ടയാര്‍- പഞ്ചായത്ത്പടി, നത്തുകല്ല്- വെള്ളയാംകുടി- സുവര്‍ണഗിരി, കട്ടപ്പന എടിഐ ജങ്ഷന്‍-വെള്ളയാംകുടി, എസ്എന്‍ ജങ്ഷന്‍- പേഴുംകവല, മാര്‍ക്കറ്റ് ജങ്ഷന്‍- കുന്തളംപാറ, കട്ടപ്പന- ഇരട്ടയാര്‍, കെഎസ്ആര്‍ടിസി ജങ്ഷന്‍- വെട്ടിക്കുഴിക്കവല, സെന്‍ട്രല്‍ ജങ്ഷന്‍- ഇടശേരി ജങ്ഷന്‍-മുനിസിപ്പാലിറ്റി, ബസ് സ്റ്റാന്‍ഡ്-പുളിയന്‍മല, മരുതുംപടി- ജവഹര്‍ റോഡ്, വെയര്‍ഹൗസ് റോഡ്, വള്ളക്കടവ്-കരിമ്പാനിപ്പടി ചപ്പാത്ത്, വള്ളക്കടവ്- ഇരുപതേക്കര്‍, ആനകുത്തി- പൂവേഴ്‌സ്മൗണ്ട്-അപ്പാപ്പന്‍പടി, പാറക്കടവ്-ആനകുത്തി, വെട്ടിക്കുഴക്കവല- പാദുവാപുരംപള്ളി, അമര്‍ജവാന്‍ റോഡ്, ടി ബി ജങ്ഷന്‍- ടര്‍ഫ്, മാവുങ്കല്‍ പടി- പാലത്തിനാല്‍ പടി, അമ്പലക്കവല- ഒഴുകയില്‍ പടി.
What's Your Reaction?

