കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളി തിരുനാൾ 8 മുതൽ

കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളി തിരുനാൾ 8 മുതൽ

Jul 11, 2022 - 00:49
Jul 11, 2024 - 17:31
 0
കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളി തിരുനാൾ 8 മുതൽ
This is the title of the web page

ഇടുക്കി: കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗ്ഗീസിന്റെയും, പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ 8 മുതല്‍ ആഘോഷിക്കുമെന്ന് വികാരി ഫാ. ജോസ് മാത്യു പറപ്പള്ളില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 8ന് രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന, 2.30 ന് വിവിധ വാര്‍ഡുകളില്‍ നിന്ന് പള്ളിയിലേക്ക് കഴുന്നുപ്രദക്ഷിണം. 4.15 ന് തിരുനാള്‍ കൊടിയേറ്റും ലദീഞ്ഞും, 4.30ന് നടക്കുന്ന തിരുനാള്‍ കുര്‍ബാന- ഫാ. ജോസ് മാത്യു പറപ്പള്ളി, രാത്രി 7ന് കാഞ്ഞിരപ്പള്ളി അമലയുടെ നാടകം- ശാന്തം. 9ന് മരിച്ചവരുടെയും തിരുനാള്‍, രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, 4.30 ന് ആഘോഷമായ റാസ കുര്‍ബാന- ഫാ. കുര്യാക്കോസ് മൂഞ്ഞേലി, 6.30ന് സെമിത്തേരി സന്ദര്‍ശനം, പ്രാര്‍ത്ഥന. 10ന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന- ഫാ. ആല്‍ബിന്‍ വടക്കേപ്പിടിക, 4ന് ജപമാല. 4.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന- ഫാ. നോബിള്‍ പൊടിമറ്റത്തില്‍, 6.30 ന് ആഘോഷമായ ടൗണ്‍ പ്രദക്ഷിണം, 8ന് ടൗണ്‍ കപ്പേളയില്‍ ലദീഞ്ഞ്, തിരുനാള്‍ സന്ദേശം- ഫാ. ജിന്‍സ് കിഴക്കേല്‍, രാത്രി 8ന് കരിമരുന്ന് പ്രയോഗം. 11ന് രാവിലെ 6.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന- ഫാ. നോബി വെള്ളാപള്ളില്‍, 9ന് ആഘോഷമായ കുര്‍ബാന-ഫാ . മനു കിളികൊത്തിപ്പാറ, 4.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന- ഫാ. ജെയിംസ് പന്നാംകുഴിയില്‍, തിരുനാള്‍ പ്രദക്ഷിണം, ലദീഞ്ഞ്, 7.45ന് സമാപന ആശീര്‍വാദം, വാദ്യമേളങ്ങള്‍. തിരുനാള്‍ കൊടിയിറക്ക്. തുടര്‍ന്ന് കരിമരുന്ന് പ്രയോഗവും കലാസന്ധ്യയും.
വാര്‍ത്താസമ്മേളനത്തില്‍ തിരുനാള്‍ കണ്‍വീനര്‍ മാരായ മനോജ് എം തോമസ്, ട്രസ്റ്റിമാരായ കുര്യന്‍ പതിപള്ളി, ബേബി കണയംപ്ലാക്കല്‍, നോബിള്‍ വേഴാമ്പത്തോട്ടം ടോമി പെരിയിലക്കാട്ട് , പി ആര്‍ ഒ തോമസ് ജോസ്, ജയ്ബി കോയിപ്പുറത്തു, ബെന്നി കളപ്പുര, എം സി ബോബന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow