വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

ഇടുക്കി: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വണ്ടിപ്പെരിയാര്‍ തങ്കമല സ്വദേശി ജോണ്‍ ഗണേശനെ(27) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിസംബര്‍ 24നാണ് കേസിനാസ്പദമായ സംഭവം. പള്ളിമുറ്റത്ത് ഒറ്റപ്പെട്ടുപോയ പെണ്‍കുട്ടിയെ വീട്ടില്‍ എത്തിക്കാമെന്ന വ്യാജേന കൂട്ടികൊണ്ടുപോകുന്നതിനിടെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. ചൈല്‍ഡ് ലൈനിന്റെ നിര്‍ദേശപ്രകാരം വണ്ടിപ്പെരിയാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യകയുമായിരുന്നു. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പീരുമേട് ഡിവൈഎസ്പി വിശാല്‍ ജോണ്‍സണ്‍, വണ്ടിപ്പെരിയാര്‍ എസ്‌ഐ പ്രദീപ് കുമാര്‍ കെ, നിയാസ് പി എം, ജേക്കബ് ജോണ്‍, സിപിഒ രഞ്ജിത്ത് ചെറിയാന്‍, വനിത സിപിഒ ലിജിത വി തോമസ് എന്നിവരാണ് അന്വേഷണം നടത്തിയത്.
What's Your Reaction?






