വണ്ടിപ്പെരിയാറില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ വയോധിക മരിച്ചു
വണ്ടിപ്പെരിയാറില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ വയോധിക മരിച്ചു

ഇടുക്കി: വണ്ടിപ്പെരിയാര്‍ വാളാര്‍ഡിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ വയോധിക മരിച്ചു. വാളാര്‍ഡി സ്വദേശി അസിയമ്മയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. അസിയമ്മ റോഡ് മുറിച്ചുകടക്കുന്നതിനിടെ പച്ചക്കറിയുമായി തിരുവനന്തപുരത്തേയ്ക്ക് പോയ പിക്കപ്പ് വാന്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ അസിയമ്മയെ ചുരക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും അവിടെ നിന്ന് തേനി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. തലയ്ക്കും ചങ്കിനും ഗുരുതര പരിക്കേറ്റ അസിയമ്മയെ വിദഗ്ധ ചികിത്സയ്ക്കായി മധുരൈ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചയോടെ മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഖബറടക്കം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വണ്ടിപ്പെരിയാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. മക്കള്‍: നൗഷാദ,് ആമിന, ഷരീഫ്.
What's Your Reaction?






