പാലാക്കടയില്‍ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്
പാലാക്കടയില്‍ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്

ഇടുക്കി: കുട്ടിക്കാനം മരിയന്‍ കോളേജിലെ 2-ാം വര്‍ഷ ബിഎസ്ഡബ്ല്യു വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പാലാക്കട അങ്കണവാടില്‍ നടന്ന പരിപാടിയില്‍ ഭക്ഷണവും പോഷകാഹാരവും എന്ന വിഷയത്തില്‍ ആയൂര്‍വേദ ഡോ. ആദര്‍ശ് എസ്. ക്ലാസ് നയിച്ചു. അധ്യാപിക ജയശ്രീ എം.ജെ. ബി.എസ്.ഡബ്ല്യു വിദ്യാര്‍ഥികളായ അഡ്രിയാന്‍ ബെഞ്ചമിന്‍ ജോസഫ്, അഭിഷേക് കിഷോര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






