വണ്ടന്‍മേട് പഞ്ചായത്ത് അങ്കണവാടി കലോത്സവം നടത്തി
വണ്ടന്‍മേട് പഞ്ചായത്ത് അങ്കണവാടി കലോത്സവം നടത്തി
ഇടുക്കി: വണ്ടന്‍മേട് പഞ്ചായത്തും ഐസിഡിഎസും ചേര്‍ന്ന് അങ്കണവാടി കലോത്സവം നടത്തി. പ്രസിഡന്റ് സൂസന്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പരിധിയിലെ 39 അങ്കണവാടികളില്‍ നിന്നായി 250 ഓളം കുരുന്നുകള്‍ മേളയില്‍ പങ്കെടുത്തു. കലോത്സവത്തിന് മുന്നോടിയായി പുറ്റടി ടൗണില്‍നിന്ന് ഉദ്ഘാടന വേദിയിലേക്ക് വിളംബര റാലിയും സംഘടിപ്പിച്ചു. ജില്ലയിലെ മികച്ച അങ്കണവാടി വര്‍ക്കര്‍ക്കുള്ള പുരസ്‌കാരം നേടിയ വണ്ടന്‍മേട് ശാസ്താനട അങ്കണവാടി വര്‍ക്കര്‍ ഗീതയെ ചടങ്ങില്‍ അനുമോദിച്ചു. വൈസ് പ്രസിഡന്റ് ബിജു തോമസ് അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ലക്ഷ്മി ആര്‍, ജാന്‍സി റെജി, ടോണി ജെയിംസ്, ജി പി രാജന്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി സേതുനാഥ്, വൊസാര്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ ജോസ് ഇരട്ടമുണ്ടയ്ക്കല്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എ ജാസ്മിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?